CCL – T10 Blast – Kerala Strikers News & Images

CCL – T10 Blast – Kerala Strikers News & Images

അടിമുടി മാറ്റങ്ങളുമായി പുതിയ പതിപ്പിൽ സി സി എൽ ഒരുങ്ങുന്നു.പതിവിന് വിപരീതമായി ഇത്തവണ 10 ഓവർ ഫോമാറ്റിലാണ് സി സി എൽ അണിയിച്ചൊരുകുന്നത്.
ആവേശവും ഉൽസവും ഒരുപോലെ സമ്മേളിക്കുന്ന സി സി എല്ലിൽ ഇത്തവണ മത്സരങ്ങൾ പൊടിപാറുമെന്ന് ഉറപ്പാണ്.ഡിസംബർ 24 ,25 തിയതികളിൽ ആണ് ഇത്തവണ മത്സരങ്ങൾ നടക്കുന്നത്.ഹൈരദാബാദിലാണ് ഇത്തവണ മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.
പതിവിന് വിപരീതമായി സ്പോർട്സ് ചാനലായ ഈ എസ് പി എൻ ഈ കളി സംപ്രേഷണം ചെയ്യുന്നത്.ഉപ്പൽ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.ആറ് സംസ്ഥാനങ്ങളിൽ നിന്നായി ആറ് ടീമുകൾ ഇത്തവണ പങ്കെടുക്കുന്നുണ്ട്.ഹിന്ദി ,ബംഗാളി,തമിഴ്,കന്നഡ,മലയാളം,തെലുങ്ക് എന്നി ഭാഷകളിലെ ടീമുകൾ ആണ് ഇത്തവണ എത്തുന്നത്‌.
പുതിയ പതിപ്പിനെ പറ്റി ടീം ഉടമകളായ സച്ചിൻ ജോഷി ,സുഹൈൽ ഖാൻ ,കിച്ച സുദീപ് എന്നിവർ പ്രശംസിക്കുകയുണ്ടായി. പുതിയ ഫോർമാറ്റിൽ മത്സരിക്കാൻ കാത്തിരിക്കുകയാണെന്നും ഇവർ അറിയിച്ചു.