ലോകറെക്കോര്‍ഡ് കരസ്ഥമാക്കിയ ഇരട്ടകള്‍ക്കും അവരുടെ മാസ്റ്റര്‍ക്കും ഓണററി ഡോക്ടറേറ്റ്.

ലോകറെക്കോര്‍ഡ് കരസ്ഥമാക്കിയ ഇരട്ടകള്‍ക്കും അവരുടെ മാസ്റ്റര്‍ക്കും ഓണററി ഡോക്ടറേറ്റ്.

ലോകറെക്കോര്‍ഡ് കരസ്ഥമാക്കിയ ഇരട്ടകള്‍ക്കും അവരുടെ മാസ്റ്റര്‍ക്കും ഓണററി ഡോക്ടറേറ്റ്.

9 വയസ്സുള്ള ഈ ഇരട്ട സഹോദരങ്ങള്‍ പുതുച്ചേരി സംസ്ഥാനത്തെ കാരയ്ക്കലില്‍ നിന്നുള്ളവരാണ്‌. അവരാണിപ്പോള്‍ ആയോധനകലകളില്‍ ലോക റെക്കോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. അവരുടെ പരിശീലകന്‍ വി.ആര്‍.എസ് അക്കാദമിയുടെ ഡയറക്റ്ററായ വി.ആര്‍.എസ് കുമാര്‍ മാസ്റ്ററാണ്‌. അദ്ദേഹത്തില്‍നിന്ന് സഹോദരങ്ങള്‍ക്ക് കരാട്ടെ, സിലമ്പം, യോഗ, കിക്ക് ബോക്സിംഗ്, കുബുഡോ തയ്ക്വോണ്ടോ എന്നിവയിലെല്ലാം പരിശീലനം സിദ്ധിച്ചിട്ടുണ്ട്. ഈ സഹോദരങ്ങള്‍ ഇന്ത്യന്‍ മണ്ണിലും അന്താരാഷ്ട്രതലത്തിലും 200 ലേറെ മെഡലുകള്‍ കരസ്ഥമാക്കുകയും പുതുച്ചേരി ഗവര്‍ണര്‍, മുഖ്യമന്ത്രി എന്നിവരില്‍നിന്ന് പ്രശംസകള്‍ ഏറ്റുവാങ്ങുകയും ചെയ്തിട്ടുള്ളവരാണ്‌. കെ. ശ്രീ വിശാഖന്‍, കെ. ശ്രീ ഹരിണി എന്നാണ്‌ ഇവരുടെ പേര്‌. കാരയ്ക്കല്‍ ഗുഡ് ഷെപ്പേര്‍ഡ് ഹൈസ്കൂളില്‍ ഇരുവരും 5 ആം ക്ലാസ് വിദ്യാര്‍ത്ഥികളാണ്‌. ഈയിടെയാണ്‌ പുതുച്ചേരി ഗവര്‍ണര്‍ കിരണ്‍ ബേദി ഇവരെക്കുറിച്ചുള്ള ഒരു പ്രത്യേക പുസ്തകം പ്രകാശനം ചെയ്തത്. 6 മുതല്‍ 9 വയസ്സുവരെയുള്ളവരില്‍ കരാട്ടെയില്‍ ബ്ലാക്‍ബെല്‍റ്റ് നേടിയ ആദ്യത്തെ സഹോദരനും സഹോദരിയുമായിത്തീര്‍ന്നിരിക്കുകയാണ്‌. 

കൂടാതെ ഇന്ത്യയിലും വിദേശമണ്ണിലും അവര്‍ കൈവരിച്ച നേട്ടങ്ങള്‍ ലോക റേക്കോര്‍ഡുകളുടെ വില്‍ മെഡലിലും (Will Medal of World Records) ഒപ്പം വില്‍ മെഡല്‍ കിഡ്സ് റെക്കോര്‍ഡുകളിലും (Will Medal Kids Records)ഇടം കാണുകയും പ്രസ്തുത സര്‍ട്ടിഫിക്കറ്റുകള്‍ അവര്‍ക്ക് സമ്മാനിക്കുകയും ചെയ്തിട്ടുണ്ട്. അതിനെക്കാളുപരിയായി ആവരുടെ നേട്ടങ്ങളുടെ തൊപ്പിയില്‍ ഒരു തൂവല്‍കൂടിച്ചേര്‍ത്തുകൊണ്ട് അവരുടെ നേട്ടങ്ങള്‍ യൂണിവേഴ്സല്‍ അച്ചേവേഴ്സ് ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും (Universal Achievers Book of Records) ഫ്യൂച്ചര്‍ കലാം ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും (Future Kalam Book of Records) ഇതിനോടകം ഇടം ‍നേടിക്കഴിഞ്ഞിട്ടുണ്ട്. 

ഈ ടൂര്‍ണ്ണമെന്‍റില്‍ ശ്രീ വിശാഖന്‍ ചെറിയ ഒരു സമയത്തിനിടെ വിവിധ ആയോധനകലകള്‍ ഒരുമിച്ച് പ്രകടിപ്പിക്കുന്നതിലാണ്‌ കണ്ണുവെച്ചിരുന്നത്. ഒപ്പം, ശ്രീ ഹരിണി വിവിധ ആയോധനകലകള്‍ ഒരു ചെറിയ സമയത്തിനകം വ്യത്യസ്തതരം സംഗീത ഉപകരണങ്ങളുടെ അകമ്പടിയോടെ പ്രകടനം നടത്തുകയും ഇരുവരും ലോക റെക്കോര്‍ഡ് സ്ഥാപിക്കുകയും ചെയ്തു. ഈ കഴിവുറ്റ സഹോദരങ്ങളെ ആദരിക്കാന്‍ ഇന്‍റര്‍നാഷണല്‍ തമിഴ് യൂണിവേഴ്സിറ്റി (International Tamil University) മുന്നോട്ടുവരികയും ഇരുവര്‍ക്കും ഓണററി ഡോക്ടറേറ്റ് നല്‍കുകയും ചെയ്തു. 

ഒപ്പം കഴിഞ്ഞ 25 വര്‍ഷത്തെ ആയോധനകലകള്‍ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് മാസ്റ്റര്‍ വി.ആര്‍.എസ് കുമാറിനും ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചു. ഇവര്‍ക്കെല്ലാമുള്ള ലോക നേട്ടങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍ 2019 സെപ്തംബര്‍ 29 ന്‌ ചെന്നൈ അണ്ണാ നഗറില്‍ നടക്കുന്ന ആഘോഷപരിപാടിയില്‍വെച്ച് സമ്മാനിക്കും. ഈ സന്ദര്‍ഭത്തില്‍ യൂണിവേഴ്സല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സിന്‍റെ ഡയറക്റ്ററായ ( Director of Universal Book of Records) ശ്രീ. ബാബു ബാലകൃഷ്ണന്‍, പ്രൈമറി ഓഫീസറായ സെല്‍വം ഉമ കൂടാതെ രക്ഷിതാക്കളും സാക്ഷ്യം വഹിക്കും.